പാലാ: പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയാകാനിരിക്കെ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവം. 26 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. നിലവില്‍ കേരള കോണ്‍ഗ്രസ് -എം നയിക്കുന്ന എല്‍ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട്.
യുഡിഎഫില്‍ കോണ്‍ഗ്രസ് -6, കേരളാ കോണ്‍ഗ്രസ് -3, സ്വതന്ത്ര മുന്നണി -3, കെഡിപി -1, സ്വതന്ത്ര-ഒന്ന് എന്നിങ്ങനെ 14 അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണമുണ്ടായത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയ ശേഷമാണ് സ്വതന്ത്ര മുന്നണി യുഡിഎഫിനൊപ്പം ചേര്‍ന്നതെന്നതും യുഡിഎഫ് ഈ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെന്നതും പ്രത്യേകതയാണ്. തുടര്‍ന്ന് ധാരണ പ്രകാരം സ്വതന്ത്ര മുന്നണിയിലെ ദിയ ബിനു പുളിക്കക്കണ്ടം ആദ്യ രണ്ടു വര്‍ഷത്തേക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനമേല്‍ക്കുകയായിരുന്നു.
ഭരണമാരംഭിച്ച് അധികം വൈകാതെ തന്നെ യുഡിഎഫിനുള്ളില്‍ അഭിപ്രായഭിന്നതകള്‍ രൂപപ്പെ അത് ഭരണത്തിന്റെ സ്ഥിരതയെ ബാധിക്കുകയും ഒടുവില്‍ ചെയര്‍പേഴ്സണില്‍ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കേരളാ കോണ്‍ഗ്രസ്-എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.





