പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വാഴൂർ സ്വദേശി ശ്രീനിവാസനു ( 63) പരുക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.
കൊഴുവനാൽ ഭാഗത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ഇളങ്ങുളം സ്വദേശി സോണിക്ക് ( 21) പരുക്കേറ്റു. ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി കാലടിയിൽ വച്ചു കാറും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി കുമളി അണക്കര സ്വദേശിനി സിന്ധു (49) വിനു പരുക്കേറ്റു.





