Obituary

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ഭാസ്കരൻ (59) നിര്യാതനായി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ഭാസ്കരൻ 59 നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ആസ്ററർ മെഡിസിറ്റിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ 22 വർഷമായി വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റിൻ്റെ ട്രഷറർ ആയും വ്യാപാരി വ്യവസായി കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,പ്രവിത്തിനം JCI പ്രസിഡൻ്റ്,സെക്രട്ടറി, റബർ ഡീലേഴ്സ് താലൂക്ക് കമ്മിറ്റി അംഗം, എന്നീ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തിവരുകയായിരുന്നു.

35 വർഷമായി പ്രവിത്താനത്തെ പ്രമുഖ റബ്ബർ വ്യാപാരി ആയിരുന്നു.ഭാര്യ അമ്പിളി ഷാജി . പരേതനായ തോപ്പിൽ ഭാസ്കരൻ വൈദ്യരുടെ ഇളയ മകനാണ്. സഹോദരൻ ഹരി തോപ്പിൽ (പ്രിയാ ബേക്കറി) സഹോദരി സുമാ രാജു (പത്മാസ് മൂവാറ്റുപുഴ)

ഭൗതിക ശരീരം നാളെ (18.07.2026) രാവിലെ 9 ന് പ്രവിത്താനം വ്യാപാരിഭവനിൽ പൊതുദർശനം തുടർന്ന്. 9.30 ന് അല്ലപ്പാറയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ് സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *