തൊടുപുഴ: ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ മൂന്നാമത് ഡയറക്ടേഴ്‌സ് മീറ്റ് : സാരഥി സംഗമം 26 : സെൻ്റ് സെബാസ്റ്റ്യൻസ് യു .പി സ്‌കൂളിൽ നടത്തി. കൊച്ചേട്ടൻ , ദേശീയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ ആമുഖ പ്രഭാഷണം നടത്തി.
ഹെഡ്മാസ്റ്റർ ഷിൻ്റോ ജോർജ് അധ്യക്ഷത വഹിച്ചു. തൊടുപുഴ എ. ഇ. ഒ ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന റിസോഴ്‌സ് ടീം കോ – ഓർഡിനേറ്റർ തോമസ് കുണിഞ്ഞി , പ്രവിശ്യാ കോ ഓർഡിനേറ്റർ റോയ്. ജെ . കല്ലറങ്ങാട്ട് , മേഖലാ ഓർഗനൈസർ എബി ചന്ദ്രൻകുന്നേൽ, പ്രവിശ്യാ ഓർഗനൈസിംഗ് സെക്രട്ടറി ബിന്ദു ജോസഫ്, കരിമണ്ണൂർ മേഖലാ പ്രസിഡൻ്റ് മിനി ജെസ്റ്റിൻ, ലിയ അമൽ, മൂലമറ്റം മേഖലാ ഓർഗനൈസർ സനീഷ് സെബാസ്‌റ്റ്യൻ, തൊടുപുഴ മേഖലാ പ്രസിഡൻ്റ് ബിന്ദു ജോസഫ് , ശാഖാ ഡയറക്ടർമാരായ അൽഫോൻസ വർഗീസ് , ജുൽന മരിയ ജോർജ് എന്നിവർ പ്രസംഗിച്ചു.
സ്‌നേഹവിരുന്നും നടത്തി. മേഖലാ, ശാഖാ ഭാരവാഹികൾ നേതൃത്വം നൽകി. പ്രവിശ്യയിലെ രാമപുരം, കരിങ്കുന്നം, മുവാറ്റുപുഴ, കൂത്താട്ടുകുളം, കലയന്താനി, കരിമണ്ണൂർ, മൂലമറ്റം, തൊടുപുഴ എന്നീ മേഖലകളിൽ നിന്നായി നൂറോളം ഡയറക്ടർമാർ സംബന്ധിച്ചു.
തൊടുപുഴ എ ഇ ഒ ആയി നിയമിതനായ ജോസഫ് മാത്യുവിനെ ചടങ്ങിൽ ആദരിച്ചു . ഡി സി എൽ – കുട്ടികളുടെ ദീപിക ഓൺലൈൻ മൽസര ജേതാക്കളായ ഇലഞ്ഞി സെൻ്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂൾ & ജൂണിയർ കോളേജിന് സമ്മേളനത്തിൽ മെമൻൻ്റോകൾ സമ്മാനിച്ചു.





