Pala

ചേ​ർ​പ്പു​ങ്ക​ൽ പാ​ല​ത്തി​ൽ നി​ന്നും മീ​ന​ച്ചി​ലാ​റ്റി​ലേ​ക്ക് ചാ​ടി​യ യു​വ​തി മ​രി​ച്ചു

പാ​ലാ :ചേ​ർ​പ്പു​ങ്ക​ൽ പാ​ല​ത്തി​ൽ നി​ന്നും മീ​ന​ച്ചി​ലാ​റ്റി​ലേ​ക്ക് ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ വ​യ​ല സ്വ​ദേ​ശി എ​മ്മി ഉ​ദ​യ​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ഇ​വ​ർ ആ​റ്റി​ൽ ചാ​ടി​യ​ത്. പാ​ലാ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും കോ​ട്ട​യ​ത്ത് നി​ന്നും സ്കൂ​ബ ടീ​മും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ഉ​ച്ച​യ്ക്ക് 12 മണിയോടെയാണ് ​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​യു​ടെ ചെ​രി​പ്പും പ​ഴ്സും പാ​ല​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​വ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ഇ​ട​യാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *