General

വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിലെ പിടിഎ യോഗം നടത്തി

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ പിടിഎ യോഗം നടത്തി.വികാരി ഫാ. സ്കറിയ വേകത്താനംമീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ മുഖ്യ പ്രഭാഷണം നടത്തി.

”മാതാപിതാക്കളുടെയും മക്കളുടെയും ജീവിതത്തിൽ കൂടുതലായി അറിയുവാൻ’ എന്ന വിഷയത്തെക്കുറിച്ച് പാലാ സെൻ്റ് തോമസ് ബി എഡ് കോളേജ് പ്രൊഫസർ അലക്സ് കാവുകാട്ട് ക്ലാസ് നയിച്ചു.സ്റ്റെഫി ജോസ് മൈലാടൂർ ചർച്ചകൾക്ക് നേതൃത്വം നൽകി.

പുതിയ പ്രവർത്തന വർഷത്തെ പിടിഎ ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് – ജോജോ തുണ്ടത്തിൽ, വൈസ് പ്രസിഡൻ്റ് – ജിൻസ് പുന്നശ്ശേരിൽ, സെക്രട്ടറി- ജെയ്സി ബേബി മുണ്ടാട്ടുചുണ്ടയിൽ, ജോയിൻ്റ് സെക്രട്ടറി – ആഷാൽ മണിയാക്കു പാറയിൽ, ഖജാൻജി – ലിനി റോയി വെള്ളാപ്പാണിയിൽ, ഓർഗനൈസർ – സാജൻ ആനക്കുഴിയിൽ, ജൂബി വേലിക്കകത്ത്, ബിന്നി മണ്ണാറാത്ത്, ജോമി കടപ്ലാക്കൽ, റ്റിബിൻ തയ്യിൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു.

സിസ്റ്റർ ദിവ്യാ കീലത്ത് സി.എം.സി, ജോസഫ് കടപ്ളാക്കൽ, അനില ലോസൻ വില്ലന്താനത്ത്, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ,റിയാ തെരേസ് ജോർജ് മാന്നാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *