Poonjar

പ്രവേശനോത്സവം ആഘോഷപൂർവമാക്കി കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി സ്കൂൾ

പൂഞ്ഞാർ: 2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ച് കുന്നോന്നി ഗവ. എച്ച്. ഡബ്ല്യു. എൽ. പി സ്കൂൾ ശ്രദ്ധേയമായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളും പരിസരവും അലങ്കാരങ്ങളും ഒരുക്കങ്ങളും കൊണ്ട് വർണാഭമാക്കി.

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുജിത്ത് പി.സി. അധ്യക്ഷനായ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ ഉദ്ഘാടനം നിർവഹിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീനാ മധുമോൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു, സ്കൂൾ സീനിയർ അധ്യാപിക ഷീബ വി.എം., മുൻ ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ കുര്യൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

കുട്ടികളുടെ സജീവ പങ്കാളിത്തവും വർണാഭമായ കലാപരിപാടികളും പ്രവേശനോത്സവത്തിന് കൂടുതൽ മിഴിവേകി.

Leave a Reply

Your email address will not be published. Required fields are marked *