Accident

നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം

പാലാ: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കുടുംബാംഗങ്ങളും ബന്ധുക്കളുമായ വാഴൂർ പുളിക്കൽ കവല 14 -ാം സ്വദേശികളായ തോമസ് കുട്ടി (66) സിബി തോമസ് (61) മോഹൻ ജോസഫ് (71) ഗീത മോഹൻ (64) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 10.15 ഓടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം. വിവാഹ വിരുന്നിൽ പങ്കെടുത്തു മടങ്ങിയ സംഘം സബരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *