പാലാ: മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം – കളിച്ചു വളരാം- സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തിൽ മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗം അസോ. ഡയറക്ടർ റവ. ഫാ.മാത്യു ചേന്നാട്ട് മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് , സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ .ഏയ്ഞ്ചൽ തോമസ് എന്നിവർ പ്രസംഗിച്ചു.
കഴിവുകൾ വർധിപ്പിക്കാനുള്ള പരിശീലനം, ആർട്ട് ആൻഡ് പ്ലേ അടിസ്ഥാനമാക്കിയുള്ള തെറാപ്പികൾ, മാതാപിതാക്കൾക്കുള്ള കൗൺസലിംഗ് എന്നിവ ഉൾപ്പെട്ടതായിരുന്നു പ്രോഗ്രാം.





