Health Kottayam

ഗർഭാശയഗള കാൻസർ പ്രതിരോധ വാക്‌സിൻ മേയ് 31 വരെ

കോട്ടയം : ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി. വാക്‌സിൻ മേയ് 31 വരെ ലഭ്യമാകുമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു.

കോട്ടയം ജില്ലയിൽ ഇതുവരെ 4202 പെൺകുട്ടികൾക്കും സംസ്ഥാനത്തു 81991 പെൺകുട്ടികൾക്കും വാക്‌സിൻ നൽകിയിട്ടുണ്ട്. ഒറ്റ കുത്തിവെയ്പിലൂടെ പെൺകുട്ടികൾക്ക് ഗർഭാശയഗള ക്യാൻസറിൽ നിന്ന് സുരക്ഷിതമാകാനുള്ള അവസരമാണിത്.

പതിനാലിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. 15 വയസ്സ് പൂർത്തിയായി മൂന്നു മാസം വരെയുള്ളവർക്കും ക്യാമ്പയിന്റെ ഭാഗമായി വാക്സിൻ നൽകും. സ്ത്രീകളിൽ കാണപ്പെടുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് ഗർഭാശയഗള കാൻസർ. ഇത് തടയുന്നതിന് 90 ശതമാനവും ഫലപ്രദമാണ് വാക്‌സിൻ. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ സമീപിക്കണം.

Leave a Reply

Your email address will not be published. Required fields are marked *