General

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ മാതൃ സംഗമം മെയ് 10 ഞായർ

വെള്ളികുളം: വെള്ളികുളം ഇടവകയിലെ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ മെയ് 10 ഞായറാഴ്ച മാതൃ സംഗമം നടത്തും. വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ മാതൃവേദി പ്രസിഡൻ്റ് ജെസ്സി ഷാജി ഇഞ്ചയിൽ അധ്യക്ഷത വഹിക്കും.മദർ സിസ്റ്റർ ജീസാ മരിയ അടയ്ക്കാപാറ മാതൃസംഗമം ഉദ്ഘാടനം ചെയ്യും.

വികാരി ഫാ. സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമനിക്ക് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ ആൻസി ജോസഫ് വടക്കേച്ചിറയാത്ത് “സമകാലിക ലോകത്തിൽ സ്ത്രീകളുടെ ദൗത്യം സഭയിലും സമൂഹത്തിലും” എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിക്കും. ബിനി ജോസഫ് മണ്ണാറത്ത് ചർച്ചകൾക്ക് നേതൃത്വം നൽകും.

വിവിധ മത്സരങ്ങൾ, സമ്മാനദാനം, സ്നേഹവിരുന്ന്. ബിൻസി സെബാസ്റ്റ്യൻ കരോട്ടുപുള്ളോലിൽ, ലിനി ആൻ്റണി വെള്ളാപ്പാണിയിൽ, ഷൈനി ബേബി നടുവത്തേട്ട്, ആൻസി ജസ്റ്റിൻ വാഴയിൽ, ജൂബി രാജേഷ് വേലിക്കകത്ത്, മാഗി ആന്റണി വള്ളിയാംതടത്തിൽ, ദീപാ ഷാജി ചൂണ്ടിയാനിപ്പുറത്ത്, ജയ്സി ബേബി മുണ്ടാട്ടു ചുണ്ടയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *