General

സമര്‍ത്ഥനായ പൊതുപ്രവര്‍ത്തകനായിരുന്നു ഡിജോ കാപ്പന്‍ : പ്രസാദ് കുരുവിള

സമര്‍ത്ഥനായ പൊതുപ്രവര്‍ത്തകനായിരുന്നു അന്തരിച്ച ഡിജോ കാപ്പനെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.

ഒന്നര പതിറ്റാണ്ടോളം കാപ്പനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. നിലപാടുകളുടെ നേതാവായിരുന്നു കാപ്പന്‍. പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിശ്ചയമായും എത്തേണ്ട ലീഡറായിരുന്നു കാപ്പന്‍ എന്ന്‌ പ്രസാദ് കുരുവിള പറഞ്ഞു. അര്‍ഹതപ്പെടാത്തവര്‍ അധികാരകേന്ദ്രങ്ങളിലെത്തുമ്പോഴും പൊതുസമൂഹത്തിനായി സേവനം ചെയ്യാന്‍ മറ്റുവഴികള്‍ കണ്ടെത്തി കാപ്പന്‍. വേര്‍പാടില്‍ പ്രസാദ് കുരുവിള അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *