Erattupetta

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ 29 -ആം തീയതി ഉണ്ടായ കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ബുധനാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും 11 കെ വി ലൈൻ തകരാറിലായി. അഞ്ച്മല ട്രാൻസ്ഫോർമർ വൻമരം ഒടിഞ്ഞുവീണ് നിലത്ത് കിടക്കുകയാണ്. ഇവിടെ സപ്ലൈ ആകാൻ ദിവസങ്ങൾ വേണ്ടി വരും.

മൂന്നിലവ് ഫീഡറിന് കീഴിലുള്ള മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളിൽ സപ്ലൈ പുനഃസ്ഥാപിക്കുന്നതിന് ശ്രമം തുടരുന്നു. 11kv ഉൾപ്പെടെ 25 ഓളം പോസ്റ്റുകൾ ഒടിയുകയും മരങ്ങൾ വീണു കമ്പി പൊട്ടുകയും ചെയ്തിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിന് ഈ സ്ഥലങ്ങളിൽ സപ്ലൈ ഓഫ് ചെയ്തിട്ടുണ്ട്. കൂടാതെ ഏകദേശം 300ലധികം വീടുകളിലെ മാത്രം സപ്ലൈ ഇല്ലാത്ത സിംഗിൾ കംപ്ലൈൻ്റുകളും നിലവിൽ ഉണ്ട്.

ഇതിനിടെ വ്യാഴാഴ്ചയും മഴ തുടർന്നത് സപ്ലൈ പുനഃസ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്നു. എല്ലാ ജീവനക്കാരും രാപ്പകലില്ലാതെ പരിശ്രമത്തിൽ ആണ്. മരങ്ങൾ വീണത് നീക്കം ചെയ്യുന്നതിന് ആളുകൾ കൂടി സഹകരിച്ചാൽ മാത്രമേ സപ്ലൈ പുനഃസ്ഥാപിക്കുന്നത് വേഗത്തിൽ ആകുന്നതിന് കഴിയുകയുള്ളു.

ജീവനക്കാർ ആവശ്യത്തിന് ഇല്ലാത്തതിനാൽ പോസ്റ്റുകൾ ഒടിഞ്ഞതും ഒരു വീട്ടിലെ മാത്രം സപ്ലൈ ഇല്ലാത്തതും ആയ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടാൻ ഏകദേശം ഒരാഴ്ചയെങ്കിലും കാലതാമസം നേരിടുന്നതാണ്. ഉച്ചകഴിഞ്ഞതിന് ശേഷം എന്നും ഉള്ള ഇടിയും മഴയും ജീവനക്കാർക്ക് സേഫ്റ്റി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ ആത്മസംയമനം പാലിക്കണമെന്ന് താല്പര്യപ്പെടുന്നു. പരമാവധി വേഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുന്നു എന്ന് കെ എസ് ഇ ബി ഓഫീസിൽ നിന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *