Kottayam

കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം സ്വദേശികളായ സഹോദരിമാര്‍ കന്യാകുമാരില്‍ മരിച്ച നിലയില്‍. ആന്‍ ഫിലിപ്പ്, മീരാ ഫിലിപ്പ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ കുരിക്കാട്ടില്‍ സ്വദേശികളാണ്.

15 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരാണ്. വേനല്‍ അവധിക്ക് നാട്ടിലെത്തിയതിന്റെ ഭാഗമായാണ് കന്യാകുമാരിയില്‍ വിനോദസഞ്ചാരത്തിന് എത്തിയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദ്ദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *