General

വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ ആചരണം

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിലെ മാതാവിൻ്റെ ഗ്രോട്ടോയിൽ വണക്കം മാസം മെയ് ഒന്നു മുതൽ 31 വരെ തീയതികളിൽ നടത്തപ്പെടും. എല്ലാദിവസവും വൈകുന്നേരം 5.30 pm – ജപമാല, വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ്, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വെള്ളികുളം പള്ളിയുടെ മാതാവിൻ്റെ ഗ്രോട്ടോ കിഴക്കൻ മലയോര മേഖലയിലെ പുരാതനവും പ്രസിദ്ധവുമായ ഗ്രോട്ടോയാണ്. ഈ ഗ്രോട്ടോയിൽ ധാരാളം പേർ പ്രാർത്ഥനയ്ക്കായി എത്തുന്നുണ്ട്.

ഫാ.സ്കറിയ വേകത്താനം, ബിനോയി ഇലവുങ്കൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *