അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. പ്രധാന തിരുന്നാൾ ദിവസമായിരുന്ന ഇന്നലെ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ആയിരക്കണക്കിനാളുകളാണ് നേർച്ച കാഴ്ചകളുമായി വല്യച്ചന്റെ അനുഗ്രഹം തേടി എത്തിയത്.
രാവിലെ സീറോ മലബാർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. റാസയ്ക്കു ശേഷം ഭക്തിയാധരവൂർവ്വവും വിശ്വാസ നിർഭരവുമായി നടന്ന പകൽ പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പ്രാർത്ഥനാ മഞ്ചരികളുമായി പങ്ക് ചേർന്നത്. മുത്തുക്കുടകളും ആലവെട്ടവും വെഞ്ചാമരവും വാദ്യമേളങ്ങളും പള്ളിമണിനാദങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.
ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും വിശുദ്ധ കുർബാന, നൊവേന. 4.30ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർ വി. കുർബാന അർപ്പിക്കും. 7മണിക്ക് വി. ഗീവർസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും. 7.30 മ്യൂസിക്കൽ പ്രോഗ്രo.
26 ന് രാവിലെ 5:30 നും 6.45 നും 8 നും 9.30 ന് 11 നും 12:30 നും 2.45 നും 4 നും 5.30 നും 7 നും കുർബാന, നൊവേന 27 മുതൽ 30 വരെ തീയതികളിൽ 5.30 നും 6.45 നും 8 നും 10.30 നും 12 നും 4 നും 7 നും കുർബാന നൊവേന എട്ടാമിടമായ മേയ് 1 ന് 5.30 നും 6.45 നും 8 നും 9.15 നും 10.30 നും 12 നും 1.30 നും 2.45 നും 5.15 നും 7 നും കുർബാന.
4 ന് മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും മേയ് 2 ന് മരിച്ചവരുടെ ഓർമ. 5.30 നും 6.45 നും കുർബാന കുർബാന, 8 ന് സെമിത്തേരി സന്ദർശനം, 10.30 നും 4 നും കുർബാന





