General

ശ്രീ​കൃ​ഷ്ണ​ന് മു​ന്നി​ൽ കു​ഴി​മ​ന്തി വ​ച്ച് വിഷു ആ​ശം​സ പോ​സ്റ്റ​ർ ; ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ആലപ്പുഴ : ശ്രീ​കൃ​ഷ്ണ​ന് മു​ന്നി​ൽ കു​ഴി​മ​ന്തി വ​ച്ച് വി​ഷു ആ​ശം​സ പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ച്ച​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ. ചേ​ർ​ത്ത​ല​യി​ലെ മെ​ഹ​ർ മ​ന്തി​ക്ക​ട ഉ​ട​മ ഹ​ർ​ഷാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് കാ​ട്ടി ചേ​ർ​ത്ത​ല സ്വ​ദേ​ശി ബി​ജു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. പോ​സ്റ്റ​ർ ത​യാ​റാ​ക്കി​യ​ത് പു​റ​ത്തു​നി​ന്നു​ള്ള ഏ​ജ​ൻ​സി​യാ​ണെ​ന്നും ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ​യാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നും ഉ​ട​മ വ്യ​ക്ത​മാ​ക്കി.

വി​വാ​ദ​മാ​യ ചി​ത്രം പ്ര​ച​രി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ഹോ​ട്ട​ൽ ഉ​ട​മ​യെ പി​ന്നീ‌​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി ഹോ​ട്ട​ലി​ന് മു​ന്നി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *