Politics

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് മെഗാ സ്‌ക്വാഡ്

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് മുഴുവൻ വീടുകളിലും സന്ദർശനം നടത്തും.

ഓരോ സ്ക്വാർഡുകളിലും കുറഞ്ഞത് അഞ്ച് പ്രവർത്തകർ വീതം 218 ബൂത്തുകളിലായി 15,000 ത്തോളം പ്രവർത്തകർ ഈ സ്ക്വാഡ് വർക്കിൽ പങ്കെടുത്ത് സമ്മതിദായകരെ നേരിൽ കണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയത്തിനായി വോട്ട് അഭ്യർത്ഥിക്കുകയും മണ്ഡല വികസന പത്രിക വിതരണം ചെയ്യുകയും ചെയ്യും.

നാളെ രാവിലെ 7 മണി മുതൽ ആരംഭിക്കുന്ന സ്ക്വാർഡ് പ്രവർത്തനത്തിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം മുൻ എംഎൽഎ കെ ജെ തോമസ് കൂട്ടിക്കലിൽ നിർവഹിക്കും. നിയോജകമണ്ഡലത്തിലെ പരമാവധി മുഴുവൻ വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *