പൈക: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടന അവകാശങ്ങളും അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA.
മീനച്ചിൽ പഞ്ചായത്ത് LDF മഹിളാ കൺവെൻഷൻ പൈകയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്രവികസനം നടത്തുന്ന കേരള സർക്കാറിനെ സാമ്പത്തികമായി ഞെരുക്കി തകർക്കാനാണ് കേന്ദ്രപദ്ധതി.
റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിലതകർച്ചക്ക് കാരണം മാറി മാറി കേന്ദ്രം ഭരിച്ച കോൺഗ്രസും ബി.ജെ.പി യും ആണെന്ന് അദ്ദേഹം ആരോപിച്ചു.
തുടർന്ന് നടന്ന LDF യുവജന കൺവെൻഷൻ സിപിഎം ഏരിയ സെക്രട്ടറി ജോയി കുഴിപ്പാലയും LDF സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. ജോസഫ് കുന്നത്തുപുരയിടവും ഉദ്ഘാടനം ചെയ്തു.
അഡ്വ. ജോസ് ടോം,പെണ്ണമ്മ ജോസഫ്,ബിനോയി നരിതൂക്കിൽ, ബിജു തുണ്ടിയിൽ, സാജോ പൂവത്താനി, പ്രഫ. കെ. ജെ. മാത്യു നരിതൂക്കിൽ, ജോസ് ചെമ്പകശ്ശേരി,ലിൻസി മാർട്ടിൻ, ഷേർളി ബേബി, സോജൻ തൊടുക, ഇന്ദു പ്രകാശ്, ബിജു താഴത്തുകുന്നേൽ, ജിനു വാട്ടപ്പള്ളി, വിഷ്ണു പി. വി, റ്റോബി തൈപ്പറമ്പിൽ, റെനി ബിജോയി, എൽസി ബെന്നി,ശ്രീലത ഹരിദാസ്, ബിജോയി ഈറ്റത്തോട്ട്, ജ്യോതിഷ് മാപ്പിളക്കുന്നേൽ, ആന്റോ വെള്ളാപ്പാട്ട്, എബിൻ മാർട്ടിൻ, വിമൽകുമാർ , പീറ്റർ കിഴക്കേമല, സാബു മുളങ്ങാശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.