Ramapuram

ഏവിയേഷൻ വിദ്യാർത്ഥികളുടെ സൗജന്യ ആകാശയാത്ര നവ്യാനുഭവമായി

രാമപുരം :മാർ ആഗസ്തീനോസ് കോളേജിലെ ബി.ബി.എ. ഏവിയേഷൻ വിദ്യാർത്ഥികൾക്ക് സൗജന്യ ആകാശയാത്ര നവ്യാനുഭവമായി. ഏവിയേഷൻ ഇൻഡസ്ട്രിയിലെ പ്രായോഗിക പഠനത്തിന്റെ ഭാഗമായാണ് കൊച്ചി എയർ പോർട്ടിൽനിന്നും ബംഗളൂരുവിലേക്ക് വിമാനമാർഗ്ഗ യാത്രയും പഠനസന്ദർശനവും സംഘടിപ്പിച്ചത്.

സന്ദർശനത്തിനിടെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും സാങ്കേതിക കേന്ദ്രങ്ങളും സന്ദർശിച്ച് പഠനത്തോടൊപ്പം പ്രായോഗിക അറിവുകൾ സമ്പാദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ആദ്യമായാണ് വിമാനയാത്രക്ക് അവസരം ലഭിച്ചത്.

ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ടേക്ക് ഓഫ് 2K25’ ഹയർ സെക്കണ്ടറി ഫെസ്റ്റിന്റെ ബംബർ പ്രൈസ് വിജയിയായ രാമപുരം സെന്റ് ആഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ആൽഫി ജെയ്‌സണും പഠനയാത്രയിൽ പങ്കെടുത്തു.

വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആന്റണി, കോർഡിനേറ്റർ റോയി ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *