vakakkaad

ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും പഠിച്ച് വിദ്യാർത്ഥികൾ വിജയം കൈവരിക്കണം: മാണി സി കാപ്പൻ എം.എൽ.എ

വാകക്കാട് : ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും പഠിച്ച് വിദ്യാർത്ഥികൾ വിജയം കൈവരിക്കണമെന്ന് മാണി സി കാപ്പൻ എം.എൽ.എ. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വാഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾ പഠന മികവിനോടൊപ്പം നല്ല വ്യക്തിത്വം ഉള്ളവരായും വളർന്നു വരണമെന്ന് സ്‌കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സ്ഥിരോത്സാഹവും കഠിനപരിശ്രമവും ഉണ്ടെങ്കിലേ ജീവിത വിജയത്തിൽ എത്തിച്ചേരാനാകൂവെന്ന് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ശരിയായ മേഖല തെരഞ്ഞെടുത്ത് ആത്മാഥമായി പ്രവർത്തിച്ചുവെങ്കിൽ മാത്രമേ നല്ല വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്ന് കോട്ടയം സയൻസ് സിറ്റി അസിസ്റ്റൻ്റ് ഡയറക്ടർ ലൈല ജാസ്‌മിൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

സമ്മേളനത്തിൽ വച്ച് ഇരുപത്തിയൊന്ന് വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ജൂലിയ അഗസ്റ്റിന് യാത്രയയപ്പും നല്കി. അസി. മാനേജർ ഫാ. എബിൻ കാക്കാനിയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിൻസി ടോമി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീകല ആർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻമരിയ അമൽ, ഗ്രാമപഞ്ചായത്ത് മെമ്പർ അഞ്ജു റോബിൻ മൂലേപ്പറമ്പിൽ, പി.റ്റി.എ.പ്രസിഡന്റ് റ്റോമി ജോസഫ് മാറാമറ്റം, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, സ്റ്റാഫ് സെക്രട്ടറി മനു കെ. ജോസ്, റോസ്‌മിൻ മരിയ ജോസ്, ജോസഫ് കെ വി പൂർവ്വ വിദ്യാർത്ഥി അവന്തിക ഷൈജു, സ്‌കൂൾ ലീഡർ റോഷൻ ക്രിസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ധനുജ കെ ദേവേഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *