Pala

മലയോരങ്ങളിൽ ആവേശമായി എൽഡിഎഫ് വികസന സദസുകൾ

പാലാ : എംഎൽഎയുടെ വഞ്ചനയ്ക്കെതിരെ പാലായിൽ ഉയരുന്ന പ്രതിഷേധത്തിൻ്റെ അലയൊലികൾക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മണ്ഡലത്തിൻ്റെ കിഴക്കൻ മലയോര മേഖലയും. തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിൽ എൽഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച സദസുകൾ ജനപങ്കാളിത്തം കൊണ്ട് ആവേശമായി.

സദസിന് എത്തിയ ജോസ് കെ മാണിയെ പ്രാദേശിക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ വേദികളിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. തലനാട് ചാമപ്പാറ ജംങ്ഷനിൽ ചേർന്ന സദസ് സിപിഐ നേതാവും മുൻ എംഎൽഎയുമായ ഇ എസ് ബിജിമോൾ ഉദ്ഘാനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് ആശാ റിജു അധ്യക്ഷയായി. ജോസ് കെ മാണി എംപി, സജേഷ് ശശി, പി എസ് ബാബു, സലിം യാക്കിരി എന്നിവർ സംസാരിച്ചു.
മൂന്നിലവിൽ സംഘടിപ്പിച്ച സദസ് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ ജ്യോതിഷ് ജേക്കബ്ബ് അധ്യക്ഷനായി. ജോസ് കെ മാണി, സജേഷ് ശശി, പി എസ് സുനിൽ, അജിത്ത് ജോർജ്, ഫിനഹാസ് ഡേവിസ് എന്നിവർ സംസാരിച്ചു.

മേലുകാവിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് സദസ് ഉദ്ഘാടനം ചെയ്തു. പ്രേംജിത്ത്ലാൽ ജി പ്രകാശ് അധ്യക്ഷനായി. ജോസ് കെ മാണി, പി എസ് സുനിൽ, ടിറ്റോ ടി മാത്യു എന്നിവർ സംസാരിച്ചു.

സിപിഐ എം പൂഞ്ഞാർ എരിയ സെക്രട്ടറി ടി എസ് സിജു, എൽഡിഎഫ് ഭാരവാഹികളായ ബാബു കെ ജോർജ്, ടോബിൻ കെ അലക്സ്, എം ജി ശേഖരൻ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *