Poonjar

മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

പൂഞ്ഞാർ: പനച്ചികപ്പാറ 1980-90 കാലഘട്ടത്തിൽ പൂഞ്ഞാർ, പനച്ചികപ്പാറ ഗ്രൗണ്ടുകളിലെ നിറസാന്നിധ്യാമായിരുന്ന ക്രിക്കറ്റ് താരങ്ങൾ വീണ്ടും ഏറ്റുമുട്ടി. 1980-90 കാലങ്ങളിൽ ക്രിക്കറ്റിൽ തിളങ്ങി നിന്നവർ പൂഞ്ഞാറിലെ തങ്ങളുടെ ഇഷ്ട മൈതാനത്ത് വീണ്ടും ഒത്തുകൂടിയത് പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി.

ജി.വി രാജ സ്റ്റേഡിയത്തിൽ ആ കാലഘട്ടത്തിൽ പനച്ചികപ്പാറയിലെ പ്രഗത്ഭ ടീം ആയ ജി.വി രാജ ക്ലബ്ബും പൂഞ്ഞാറിലെ സിറ്റിസെൺ ക്ലബ്ബും തമ്മിലായിരുന്നു രണ്ടാമതും ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.

കൗമാര കാലഘട്ടത്തിൽ തിളങ്ങി നിന്ന് കളിച്ചവർ ഇന്ന് ജീവിത യാത്രയിൽ വിവിധ ഉന്നത പദവികൾ അലങ്കരിക്കുമ്പോഴും പ്രായത്തെ മറന്ന് ഉജ്വല ഫോമിലേക്ക് ഉയർന്നത് മത്സരത്തെ ആവേശം കൊണ്ട് വേറിട്ടതാക്കി. പഴയ കാലഘട്ടങ്ങളിൽ ക്രിക്കറ്റ് മത്സരങ്ങളിൽ പൂഞ്ഞാറിൽ സജീവമായിരുന്നവരുടെ ഒരു കൂട്ടായ്മയിലൂടെയാണ് ഈ സൗഹൃദ മത്സരം സംഘടിപ്പിത്. സമൂഹത്തിൽ ഉന്നത പദവിയിലുള്ളവർ പല സ്ഥലങ്ങളിൽ നിന്നും എത്തിയവരാണ് വീണ്ടും ഒത്തു ചേർന്നത്. സൗഹൃദ മത്സരത്തിന് വീണ്ടും കളം ഒരുങ്ങിയത് ഗോപകുമാർ വർമ്മയുടെ നേതൃത്വത്തിലാണ്.

ഗോപകുമാർ വർമ്മ, ബിജു.സി, അനൂപ് കുമാർ, ഗോപകുമാർ ഇല്ലത്താഴേ, കണ്ണൻ ഏർത്തേടത്ത്, വേണുഗോപാൽ .ജി, രാജേഷ് ഓലിയിൽ, കണ്ണൻ അയ്യർ, പ്രദു വർമ്മ, മധു വർമ്മ, ഗോവിന്ദ് വേണു എന്നിവർ ജീവി രാജാ ടീമിന് വേണ്ടി കളത്തിലിറങ്ങിയപ്പോൾ പൂഞ്ഞാർ സിറ്റിസെൻ ക്ലബ്ബിന് വേണ്ടി പി.ഡബ്ലു.ഡി കോൺട്രാക്റും പൂഞ്ഞാറിലെ ഒരു കാലത്തേ മികച്ച പ്ലേയറുമായ ബിനു ജോർജ് മണ്ഡപത്തിന്റെ നേതൃത്വത്തിൽ സാനു, ജോബിൻ, ദീലിപ്, സതീഷ്‌, അനിൽ, രാജീവ് ആർ, മോഹനൻ നായർ, രാജേഷ്‌, ശിവദാസ് വർമ്മ, ധനജ്ഞയ് വർമ്മ എന്നിവർ എതിർ ടീമിൽ അംഗങ്ങളായി.

ചുട്ട് പൊള്ളുന്ന വെയിലിനെ വകവെയ്ക്കാതെ നടന്ന അവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പൂഞ്ഞാർ സിറ്റിസെൺ ക്ലബ്ബ് പതിനൊന്ന് ഓവറിൽ 114 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംങ്ങിന് ഇറങ്ങിയ ജീവി രാജ ടീമിന് 94 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്.

സിറ്റിസെൺ ക്ലബിലെ ജോബിൻ ടോപ്പ് സ്കോററായി. വരും വർഷങ്ങളിൽ വീണ്ടും മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും പൂഞ്ഞാർ ഫെസ്റ്റിന് ആരംഭം കുറിയ്ക്കാൻ ശ്രമിക്കുമെന്നും സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *