കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ .ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലാ നിയോജക മണ്ഡലത്തിൽ റോഡ് ഷോ നടത്തി.
സ്ഥാനാർഥിയോടൊപ്പം മാണി സി കാപ്പൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകിയ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൂരാലി കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ പൈക ,കൊഴുവനാൽ, മുത്തോലി, പാലാ, ഭരണങ്ങാനം ,തലപ്പലം, മൂന്നിലവ്, തലനാട്, മേലുകാവ്, കടനാട് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് രാമപുരത്ത് സമാപിച്ചു.
പാതയോരങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേരാണ് സ്ഥാനാർഥിയെ കാത്ത് നിന്നത്. ഓരോ കവലയിലും പ്രവർത്തകർ പടക്കം പൊട്ടിച്ചാണ് സ്ഥാനാർഥിയെ വരവേറ്റത്.
കെപിസിസി അംഗം തോമസ് കല്ലാടൻ , സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, എ കെ ചന്ദ്രമോഹൻ, തോമസ് ഉഴുന്നാലിൽ ,എം. പി കൃഷ്ണൻ നായർ , പ്രസാദ് ഉരുളികുന്നം ,കെ. കെ ശാന്താറാം, ബെന്നി താന്നിയിൽ , സജി വരളിക്കര, അനസ് കണ്ടത്തിൽ , ജെയിംസ് ജീരകത്തിൽ, എൻ സുരേഷ് ,മോളി പീറ്റർ എന്നിവർ റോഡ് ഷോയിൽ സ്ഥാനാർഥിയെ അനുഗമിച്ചു.