Pala

എസ്എംവൈഎം രൂപതാ വാർഷികവും, തിരഞ്ഞെടുപ്പും ഇന്ന്

പാലാ : എസ്എംവൈഎം പാലാ രൂപതയുടെ വാർഷികാഘോഷവും , പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് (2026 ജനുവരി രണ്ടിന്) നടത്തപ്പെടും. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തപ്പെടുന്ന വാർഷികം കെസിവൈഎം പാലാ രൂപതയുടെ മുൻ പ്രസിഡൻ്റ് ചെറിയാൻ കെ ജോസ് ഉദ്ഘാടനം ചെയ്യും.

2025 പ്രവർത്തന വർഷത്തെ മികച്ച ഫൊറോനകൾക്കും, യൂണിറ്റുകൾക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. വാർഷികത്തിനും, തിരഞ്ഞെടുപ്പിനും എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി ജോസ് താന്നിമല, ജോയിന്റ് ഡയറക്ടർ സി. നവീന സിഎംസി, വൈസ് പ്രസിഡൻറ് ബിൽന സിബി, ജോസഫ് വടക്കേൽ, ബെന്നിസൺ സണ്ണി, ജിസ്മി ഷാജി, എഡ്വിൻ ജെയിസ് എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *