പൂഞ്ഞാർ: മീനച്ചിൽ നദീസംരക്ഷണസമതിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ പരിസ്ഥിതി സംരക്ഷണം , പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയവ ലക്ഷ്യമിട്ട് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ഉദ്ഘാടനം നടന്നു. പ്രമുഖ പ്രകൃതി സംരക്ഷണ പ്രവർത്തകരായ ശ്രീ. എബി എമ്മാനുവേൽ പൂണ്ടിക്കുളം , ശ്രീ. ഡൊമിനിക് ജോസഫ് , ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്ഥാപിച്ച് കുട്ടികൾക്ക് Read More…
പൂഞ്ഞാർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികത്തിൻ്റെ ഭാഗമായി സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് കമ്മറ്റി മുരിങ്ങപ്പുറത്ത് നടത്തുന്ന തണ്ണിമത്തൻ കൃഷിയിടത്തിൽ കൃഷി നടത്തം സംഘടിപ്പിച്ചു. കൃഷി നടത്തം പരിപാടി പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ സാനു ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് എം.ആർ പ്രസന്നകുമാർ, ജോയിൻ്റ് സെക്രട്ടറി പി.ബി സാനു, കമ്മറ്റി അംഗം എം.ബി പ്രമോദ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാതാമ്പുഴ യൂണിറ്റ് സെക്രട്ടറി മനീഷാ പ്രമോദ് Read More…
പൂഞ്ഞാർ : അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാർ ശാഖ രക്ഷാധികാരി പി ഉണ്ണികൃഷ്ണൻ നായർ (86) തുണ്ടത്തിൽകരോട്ട് (ഗോകുലം) റിട്ട. എൽ ഐ സി സീനിയർ ബ്രാഞ്ച് മാനേജർ അന്തരിച്ചു. പരേതയായ ഉമാദേവി ആണ് ഭാര്യ. മക്കൾ :സുധ അരുൺ (മഹാരാഷ്ട്ര), ജ്യോതി മനോജ് ( ബാംഗ്ലൂർ) മരുമക്കൾ: അരുൺകുമാർ ( റെയിൽവേ, മഹാരാഷ്ട്ര ), മനോജ് ബാലചന്ദ്രൻ, (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ) സംസ്ക്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.