തീക്കോയി: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ മുഴുവൻ പഞ്ചായത്തുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലും യു. ഡി. എഫ്. വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് ആന്റോ ആന്റണി എം. പി.
കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ യു. ഡി. എഫ്. സ്ഥാനാർത്ഥി ബിന്ദു സെബാസ്റ്റ്യന്റെ പര്യടന പരിപാടി തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു. ഡി. എഫ്. തീക്കോയി മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനി അധ്യക്ഷത വഹിച്ചു.
കെ പി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തോമസ് കല്ലാടൻ, യു. ഡി. എഫ്. പൂഞ്ഞാർ നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ, അഡ്വ. വി. ജെ ജോസ്,അഡ്വ. ജോമോൻ ഐക്കര, കെ. സി. ജെയിംസ്,ബിന്ദു സെബാസ്റ്റ്യൻ, ഹരി മണ്ണുമഠം, പയസ് കവളമ്മാക്കൽ, ബേബി മുത്തനാട്ട്,ബിനോയ് പാലയ്ക്കൽ, മോഹൻ കുട്ടപ്പൻ,റോജി മുതിരേന്തി, റിജോ കാഞ്ഞമല, ബോണി മാടപ്പള്ളി, സജി ഇടത്തിൽ, സിറിൽ താഴത്തുപറമ്പിൽ,ബിജു നെടുങ്ങനാൽ, ബാബു കാരിക്കൂട്ടം, റോയ് പുതുപ്പറമ്പിൽ, വിവിധ വാർഡുകളിലെ സ്ഥാനാർഥികൾ തുടങ്ങിയവർ പ്രസംഗിച്ചു.





