കുറവിലങ്ങാട് : ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് മോൻ മുണ്ടക്കലിൻ്റെ പത്രിക തള്ളാൻ എതിർ സ്ഥാനാർത്ഥിയും ഇടതുപക്ഷവും നടത്തിയ നീക്കം രാഷ്ട്രീയപാപ്പരത്തത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു.
കുറവിലങ്ങാട് പഞ്ചായത്ത് തലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ സംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു വി ഡി സതീശൻ.
മൂന്നു പതിറ്റാണ്ട് മാതൃകാപരമായ പ്രവർത്തനം ജനപ്രതിനിധിയായി നടത്തിയ വ്യക്തിക്കെതിരെയുള്ള നീക്കം കേരള രാഷ്ട്രീയത്തിനു തന്നെ അപമാനമാണെന്നും പരാജയം ഭീതി പൂണ്ടാണ് ഈ പ്രവർത്തനമെന്നും വി.ഡി. സതീശൻ പറഞ്ഞു.
സിപിഎം നേതാക്കൾ ജയിലിലേക്കുള്ള ഘോഷയാത്രയിലാണ് .
സി പി എം കൊള്ളക്കാരുടെ പാർട്ടിയായി മാറിയിരിക്കുകയാണ്.
കേരളം വിലക്കയറ്റത്തിൽ രാജ്യത്ത് ഒന്നാമതെത്തിയിരിക്കുകയാണ്.
ഒൻപത് യൂണിവേഴ്സിറ്റികളിൽ വി.സി ഇല്ലാത്ത സ്ഥിതിയാണെന്ന് വിഡി സതീഷൻ പറഞ്ഞു.
യു ഡി എഫ് മണ്ഡലം ചെയർമാൻ അജോ അറക്കൽ അധ്യക്ഷത വഹിച്ചു.
മോൻസ് ജോസഫ് എം എൽ എ, ഫ്രാൻസിസ് ജോർജ് എം പി, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് രാഷ്ട്രീയ കാര്യാ സമിതി അംഗം ജോസഫ് ജോസഫ് വഴക്കൻ,കെ പി സി സി ജനറൽ സെക്രട്ടറിമാരായ പി എ സലിം ,ടോമി കല്ലാനി,ഫിൽസൺ മാത്യൂസ്,യു ഡി എഫ് ചെയർമാൻ ഈ ജെ ആഗസ്തി, കെ പി സി സി മെമ്പർ ടി. ജോസഫ്, ജെയിംസ് പുല്ലാപ്പള്ളി, ബേബി തൊണ്ടാം കുഴി, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ജോസ്മോൻ മുണ്ടക്കൻ, ആന്മരിയ ജോർജ്, ബ്ലോക്ക് സ്ഥാനാർഥികളായ മിനി മത്തായി, ബെന്നി കോച്ചേരി, സിൻസി ജെയ്സൺ, രതീഷ് എണ്ണം ചേരിൽ, സനോജ് മിറ്റത്താനി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിൻസൺ ചെറുമല, അരുൺ ജോസഫ്, മെറിൻ പൊയ്യാനിയിൽ, സിസിലി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.





