Erumeli

ആശാസമര സഹായ സമിതി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

എരുമേലി :ആശാ സമര സഹായ സമിതി എരുമേലിയിൽ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു. ആശാ സമരം ഡിമാൻഡുകൾ അംഗീകരിച്ച് തീർപ്പാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ എരുമേലിയിൽ നടത്തിയ പ്രതിഷേധ സദസ്സ് ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ സമര ചരിത്രത്തിൽ ഐതിഹാസികമായ സ്ഥാനം എഴുതിച്ചേർത്ത ഈ സമരം നിരവധി ഡിമാന്റുകൾ ഇതിനോടകം നേടിക്കഴിഞ്ഞു. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക എന്ന പ്രധാന ഡിമാന്റ് നേടിയെടുക്കുന്നതിനായി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് ആശമാർ പ്രഖ്യാപിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സമരസമിതി മേഖലാ ചെയർമാൻ കെ എസ് രാജു അധ്യക്ഷത വഹിച്ചു. ആശാസമര സഹായ സമിതി കോട്ടയം ജില്ലാ രക്ഷാധികാരി മിനി കെ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി ആശാമാരുടെ വിഷയങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് വന്നിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. അത് നടപ്പാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബർ 22 ന് ആശമാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംഘടിപ്പിച്ചിരിക്കുന്ന മാർച്ച് വിജയിപ്പിക്കുവാനും മിനി.കെ. ഫിലിപ്പ് അഭ്യർത്ഥിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്തംഗം നാസർ പനച്ചി, കെ. പി ബഷീർ മൗലവി, പി കെ റസാഖ്‌, ബി.ജയചന്ദ്രൻ ബിജു വി കെ, സീനത്ത് എ, വി പി കൊച്ചുമോൻ, പ്രമോദ് സി എസ്, നൗഷാദ് കുറുകാട്ടിൽ, ബെന്നി ദേവസ്യ, റഫീഖ പി ഇ, ഷാഹിദ റഹീം, ഐ വി ചന്ദ്രൻ, ഫ്ലോറി ആന്റണി,പീറ്റർ ജെയിംസ് രാജൻ കാവുങ്കൽ, മായമോൾ കെ പി, രാജു വട്ടപ്പാറ ഗിരിജ കെ കെ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *