പ്രവിത്താനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പ്രവിത്താനം പതിനൊന്നാം നമ്പർ അങ്കണവാടിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
മുകൾനിലയിൽ ഓഡിറ്റോറിയവും, താഴെ സംരക്ഷണഭിത്തി നിർമ്മിച്ച്ടൈലുകൾ പാകി ഷീറ്റിട്ട് മനോഹരമാക്കുന്നതാണ് നിർമ്മാണം. 10 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനന്ദ് ചെറുവള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ സുധാ ഷാജി, ബേബി തറപ്പേൽ, സുധൻ കിഴക്കേടത്ത്കരോട്ട്, ഗോപി മണക്കാട്ട്, അഡ്വ.റോമി തറപ്പേൽ, സി.ഡി ദേവസ്യ ചെറിയം മാക്കൽ, സക്കറിയാസ് ഐപ്പൻപറമ്പിക്കുന്നേൽ,ദേവസ്യ വടക്കേടത്ത്, ഷാജി അരീക്കൽ, സുഭാഷ് ചൊവേലിക്കുടിയിൽ , ജോയ് പനച്ചിക്കൽ സിന്ധു മോഹൻദാസ് അമ്പാറ കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും പിന്നീട് അംഗൻവാടിയുടെ മുകൾ നിലയിൽ ഓപ്പൺ ജിം അനുവദിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.