മൂന്നിലവ്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശില്പശാല ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ : സജി എസ് തെക്കേൽ ഉദ്ഘാടനം ചെയ്തു. ഒരു ഭരണ മാറ്റത്തിന് കാതോർക്കുന്ന മൂന്നിലവിലെ പ്രബുദ്ധരായ വോട്ടർമാർ ഇത്തവണ BJP യെ നെഞ്ചോട് ചേർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കിസാൻ സമ്മാൻ നിധി പോലുള്ള ജനോപകാരപ്രദമായ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന് നേതൃത്വം കൊടുക്കുന്ന BJP യെ ഭരണമേൽപ്പിക്കാൻ മൂന്നിലവ് പഞ്ചായത്തിലെ ജനങ്ങളും മാനസികമായി തയ്യാറെടുത്തു കഴിഞ്ഞതായി മുഖ്യപ്രഭാഷണം നടത്തിയ മണ്ഡലം വൈസ് പ്രസിഡൻ്റ്
ശ്രീ : KG മോഹനൻ പറഞ്ഞു.
പ്രസിഡൻ്റ് ദീലീപ് മൂന്നിലവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ.മണ്ഡലംപ്രസിഡൻ്റ് ശ്രീ : ഷാനു vs സംഘടനാ പ്രവർത്തനങ്ങൾ വിവരിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ : പ്രദീഷ് മാത്യു, എസ് ടി മോർച സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി കമലമ്മ രാഘവൻ, ജില്ലാ അദ്ധ്യക്ഷ ശ്രീമതി ശ്രീകല ബിജു, ജനറൽ സെക്രട്ടറി ശ്രീ പോൾ ജോസഫ്, വൈസ് പ്രസിഡൻ്റ് ജോസ് ചേരിമല തുടങ്ങിയവർ പ്രസംഗിച്ചു.
ടൂറിസം മേഖലയായ പഴുക്കാക്കാനത്ത് മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങുവാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന – പ്രാദേശിക ഭരണകൂടങ്ങൾ പിൻമാറണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.