അരുവിത്തുറ: ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ് എൻ.എസ്. എസ് യൂണിറ്റുമായി ചേർന്ന് നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു.
ആൻ്റി റാഗിംഗ് ബോധവത്കരണം വിഷയമാക്കിയ സെമിനാർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.
മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയംഗം വി എം അബ്ദുള്ളാ ഖാൻ സാധാരണക്കാർക്ക് സൗജന്യമായി ലഭിക്കുന്ന നിയമസഹായത്തെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി.
താലൂക്ക് ലീഗൽ സർവീസസ് പാനൽ അഡ്വക്കേറ്റ് സുമൻ സുന്ദർ രാജ് റാഗിംഗ് ൻ്റെ നിയമ വശങ്ങളെക്കുറിച്ചു ക്ലാസ് നയിച്ചു. എൻ എസ്സ് എസ്സ് കോഡിനേറ്റർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ് എന്നിവർ സംസാരിച്ചു.
എൻ. എസ്. എസ് വോളൻ്റിയർ സെക്രട്ടറിമാരായ അപ്പു മാത്യു, അനുശ്രീ കൊട്ടാരം എന്നിവർ നേതൃത്വം നൽകി.