കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HS -ൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ ഗാനരചയിതാവും സംഗീത സംവിധായകനുമായ നെവിൽ ജോർജ് മുഖ്യാതിഥി ആയിരുന്നു.
പി. റ്റി.എ. പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേമറ്റം , ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകരായ സിസ്റ്റർ ജൂബി തോമസ്, സിസ്റ്റർ ലിനറ്റ് വിദ്യാർഥി പ്രതിനിധികളായ നന്ദന കൃഷ്ണ ആർ നായർ, ജുവാൻ എസ് കുമ്പുക്കൻ എന്നിവർ പ്രസംഗിച്ചു.
പരിപാടികൾക്ക് അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ഷാലറ്റ് കെ അഗസ്റ്റിൻ, ഡോണാ ഫ്രാൻസീസ്, ദിവ്യ ട്രീസ ഷാജി, ജസ്റ്റിൻ എബ്രാഹം, ബിബിൻ ജോസഫ്, വിദ്യാർഥികളായ ജോജോ ജോസഫ്, റൂബിൾ ജോബി, ബിലാഹരി എസ്, ജെനിഫർ ജോസ്, ആര്യനന്ദനഎ ,.കെ അർച്ചന കെ.എ , ഗൗരി ശ്രീകുമാർ, ശിവപ്രിയ മനോജ്, അമൃത ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.