Crime

വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും മോഷ്ടിച്ച അരുവിത്തുറ സ്വദേശികളായ പ്രതികൾ പോലീസ് പിടിയിൽ

വാഴൂരിൽ വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസുകളിലെ പ്രതികളെ മിന്നൽ വേഗത്തിൽ അറസ്റ്റ് ചെയ്ത് മണിമല പോലീസ്. അരുവിത്തുറ, അയ്യപ്പൻതട്ടയിൽ മനീഷ് എം എം (40) (ടാർസൺ) (ഇപ്പോൾ ഇടുക്കിജില്ലയിൽ അടിമാലിഎസ് എം പടിഭാഗത്ത് താമസിക്കുന്നു.) മനീഷിന്റെ ഭാര്യ ജോസ്ന വി എ (39) എന്നിവരെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

29/07/2025 തിയതി 01.30 മണിയ്ക്കും 03.50 മണിയ്ക്കും ഇടയിലുളള സമയം വാഴു‍ർ വില്ലേജിൽ വാഴു‍ർ ഈസ്റ്റ്, ചെങ്കല്ലേൽ പളളി ഭാഗത്ത് മഞ്ചികപ്പള്ളി വീട്ടിൽ അതിക്രമിച്ചു കയറി മുറിയിലുള്ള മേശപ്പുറത്ത് വെച്ചിരുന്ന ഗൃഹനാഥന്റെ ഭാര്യുയുടെ മുന്നരപവൻ തുക്കം വരുന്ന സ്വർ‍ണ്ണമാലയും അര പവൻ തുക്കം വരുന്ന മോതിരവും മോഷണം ചെയ്ത കേസിലും,

28-07-2025 രാത്രി11.00 നും വെളുപ്പിന്3.45 നും ഇടയിൽ ചെങ്കല്ലേപ്പള്ളി ഭാഗത്ത് മണിയൻചിറ കുന്നേൽ വീടിന്റെ അടുക്കള വാതിൽ ബലമായി തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ വീടിനുള്ളിൽ ബെഡ് റൂമിൽ കിടന്ന് ഉറങ്ങിയിരുന്ന വീട്ടുടമയുടെ ഭാര്യയുടെ ഇരുകാലുകളിലും കിടന്നിരുന്ന രണ്ടേകാൽ പവൻ തൂക്കം വരുന്ന രണ്ട് കൊലുസുകളും, ഹാൻഡ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും , എ. റ്റി. എം കാർഡും, പാൻകാർഡും, രണ്ടായിരം രൂപയും ഉൾപ്പടെ ഒന്നേകാൽ ലക്ഷം രൂപയുടെ മുതലുകൾ മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിലും കേസുകൾ രജിസ്റ്റർ ചെയ്ത മണിമല പോലീസ്, ജില്ലാപോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് കാഞ്ഞിരപ്പളളി ഡിവൈ എസ് പിയുടെ നേതൃത്തത്തിൽ ഐ പി ജയപ്രകാശ് വി കെ, എസ് ഐ ജയപ്രസാദ് വി, എസ് സി പി ഒ ജിമ്മി ജേക്കബ് , സെൽവരാജ്, സി പി ഒ അഭിലാഷ്, ശ്രീജിത്ത്, നിതിൻ പ്രകാശ്,ശ്രീജിത്ത് ബി ,ജോബി ജോസഫ്,വിമൽ, ശ്രീജിത്ത് അനൂപ് എം എസ് , രഞ്ജിത് സജിത്ത്, എന്നിവർ അടങ്ങുന്ന അന്വേഷണസംഘത്തെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലേക്കായി നിയോഗിക്കുകയായിരുന്നു.

മൂന്ന് ദിവസത്തെ നിരന്തരവും ശാസ്ത്രീയവുമായ അന്വേഷണങ്ങൾക്കൊടുവിൽ ഇന്നലെ (02- 08 20 25 )
അന്വേഷണസംഘം എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ഭാഗത്ത്നിന്നും പ്രതികളെ അറസ്റ്റുചെയ്തു.
പ്രതികളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *