General

സ്കൂൾ സമയമാറ്റം; സർക്കാർ തീരുമാനം പുന:പരിശോധിക്കുക: സമസ്ത

കോട്ടയം: ഈ അധ്യയന വർഷം മുതൽ സ്കൂൾ സമയക്രമം പുതുക്കി നിശയിച്ച സർക്കാർ നടപടി പുന: പരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രാബല്യത്തിൽ വന്ന സമയ മാറ്റം ലക്ഷക്കണക്കിന് മദ്രസാ വിദ്യാർത്ഥികളുടെ ധാർമിക പഠനത്തെ ബാധിക്കും.

പതിറ്റാണ്ടുകളായി കേരളത്തിൽ ഉൾപ്പെടെ കാര്യക്ഷമമായി രാവിലെയും വൈകുന്നേരവും മദ്രസ പഠനം നടക്കുന്നുണ്ട്. രാവിലെ മദ്രസ ക്ലാസുകൾക്ക് ശേഷമാണ് സ്കൂളുകളിലേക്ക് കുട്ടികൾ എത്തുന്നത്.

പുതിയ സമയക്രമം അവരുടെ മതപഠനത്തെ ബാധിക്കുകയും, ആവശ്യമായ സമയം ലഭിക്കാത്തതുമൂലം സിലബസ് അനുസരിച്ച് മദ്രസാ ക്ലാസുകൾ തീർക്കാൻ കഴിയാതെയും വരും ഇത് മദ്രസ സംവിധാനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമായി മാറും അതിനാൽ സർക്കാർ തീരുമാനം പുന പരിശോധിച്ചു പുതുക്കിയ സമയക്രമം മാറ്റി നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെഎസ് എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി ഉൽഘാടനം നിർവഹിച്ചു. പി എം അനസ് മദനി, അബ്ദുല്ലത്തീഫ് മുസ്ലിയാർ അൻവർ മദനി, അഖൂബ് നഈമി, സലീം മിസ്ബാഹി, ഇയാസ് സഖാഫി,സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *