Kuravilangad

പട്ടാളക്കഥകളുമായി ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാൻ ദേവമാതായിൽ

കുറവിലങ്ങാട്: വായനദിനത്തിൽ പട്ടാളജീവിതത്തിൻ്റെ സാന്ദ്രസ്മൃതികളുമായി സോണിയ ചെറിയാൻ ദേവമാതാ കോളേജിൽ എത്തുന്നു. ജൂൺ 19 ,10.30ന് നടക്കുന്ന വായനദിന സമ്മേളനത്തിൽ ഡോ. സോണിയ മുഖ്യാതിഥിയായി പങ്കെടുക്കും.

വായന ദിനാഘോഷത്തിന്റെ ഉദ്ഘാടനവും കോളേജ് ഡിജിറ്റൽ ലൈബ്രറിയിലേക്ക് എം പി ഫണ്ടിൽ നിന്ന് ലഭിച്ച കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓൺ കർമ്മവും ശ്രീ.തോമസ് ചാഴികാടൻ എക്സ് എം പി നിർവഹിക്കും.

കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, ലിറ്റററി ഫോറം കോർഡിനേറ്റർമാരായ ഡോ. മിനി സെബാസ്റ്റ്യൻ, ഡോ. ദീപാ തോമസ് എന്നിവർ സംസാരിക്കും.

പ്രിയപ്പെട്ട എഴുത്തുകാരിയുടെ കഥകൾ കേൾക്കുവാനും അവരോട് സംവദിക്കുവാനുമുള്ള അവസരം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *