ഈരാറ്റുപേട്ട : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ജൂൺ 5 പരിസ്ഥിതി ദിനാചാരണം ഹായാത്തുദ്ധീൻ ഹൈ സ്കൂൾ സംഘടിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ വെല്ലുവിളി നേരിടുന്ന പ്ലാസ്റ്റിക് മാലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കിറ്റ് അവതരിപ്പിച്ചു.
വർധിച്ചു വരുന്ന മലിനീകരണങ്ങളുടെ പ്രയാസങ്ങൾ വിളിച്ചോതുന്നതായിരുന്നു സ്കിറ്റ്. പ്രകൃതി സംരക്ഷണത്തിനും ലഹരി വിരുദ്ധ പ്രഖ്യാപനങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് വിദ്യർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമായുള്ള സത്യ പ്രതിജ്ഞ സ്കൂൾ ലീഡർ ഫായിസ് മുഹമ്മദ് അവതരിപ്പിച്ചു.
ശേഷം വൃക്ഷതൈ നടലും ചിത്ര രചന പ്രദർശനവും നടത്തി പരിസ്ഥിതി ബോധവൽക്കരണ പ്രസംഗം ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ കെ പി അവധരിപ്പിച്ചു പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ അബ്ദുള്ള ഖാൻ പങ്കെടുത്തു.