ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആൽപ്പാറ ഭാഗത്ത് പുറമ്പോക്ക് സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. പ്രസിഡൻ്റ് ഇൻ ചാർജ്ജ് തങ്കച്ചൻ കെ എം പരിസ്ഥിതി ദിനാഘോഷം മാവിൻ തൈ നട്ട് ഉദ്ഘാടനം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഞ്ജു പി ബെന്നി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബിനു ജോസ് തൊട്ടിയിൽ, മെമ്പർമാരായ ജെസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലട,ഏലിയാമ്മ കുരുവിള,മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ എന്നിവരും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ എസ്, അസി. സെക്രട്ടറി സുരേഷ് കെ ആർ,അസിസ്റ്റൻ്റ് എഞ്ചിനീയർ വൈഷ്ണപ്രസാദ്,എം ജി എൻ ആർ ഇ ജി എസ് ജീവനക്കാരും, തൊഴിലുറപ്പ് തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു.