Obituary

വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിങ് വിദ്യാര്‍ഥിനിയുടെ സംസ്കാരം ഇന്ന്

പാലാ : നെല്ലിയാനിയിൽ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നഴ്സിങ് വിദ്യാര്‍ഥിനി കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ(18) യുടെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ ആരംഭിച്ച് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.

അതേസമയം, പെണ്‍കുട്ടി ജീവനൊടുക്കാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഹൈദരാബാദില്‍ ബിഎസ്‌സി നഴ്സിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സില്‍ഫ. ഈസ്റ്റര്‍ അവധിക്ക് നാട്ടില്‍ എത്തിയശേഷം ജൂണ്‍ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. അച്ഛന്‍: സാജന്‍. അമ്മ: സിനി (ഖത്തര്‍). സഹോദരന്‍: അല്‍ഫോന്‍സ്.

Leave a Reply

Your email address will not be published. Required fields are marked *