ചേർപ്പുങ്കൽ :ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിൽn അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ഒഴിവുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാറ്റിസ്റ്റിക്സ്, കോമേഴ്സ്, സോഷ്യൽ വർക്ക്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, അനിമേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ആക്ച്വറിയൽ സയൻസ്, ജർമൻ, ഫ്രഞ്ച്, മലയാളം, ഇംഗ്ലീഷ് എന്നി വിഷയങ്ങളിലാണ് ഒഴുവുകൾ ഉള്ളത്. നെറ്റ് , പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ വിവരങ്ങൾക്ക്: https://bvmcollege.com/career/ Read More…
ചേർപ്പുങ്കൽ: ജൂലൈ മൂന്ന് മാർ തോമാശ്ലീഹായുടെ മരണതിരുന്നാൾ ആണ്. ഇത് സീറോ മലബാർ, മലങ്കര, യാക്കോബായ സഭകളിലെ കൃസ്ത്യാനികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിവസമാണ്. സീറോ മലബാർ സഭയുടെ സ്കൂളുകൾക്കും കോളേജുകൾക്കും അന്ന് പ്രാദേശിക അവധി നല്കാറുണ്ട്. ഇത് പരിഗണിക്കാതെ എം ജി യൂണിവേഴ്സിറ്റി ജൂലൈ മൂന്നിന് പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസത്തെ പരീക്ഷ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് കേരള കാത്തലിക് അൺ എയിഡഡ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ യൂണിവേഴ്സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ് കോളേജിൽ എം ജി യൂണിവേഴ്സിറ്റി നാലു പുതിയ കോഴ്സുകൾ അനുവദിച്ചു. BBA, BA Animation,BSc Artificial Intelligence and Mashine learning, MSc Acturial Science എന്നിവയാണ് ഈ കോഴ്സുകൾ. ചേരാൻ താല്പര്യമുള്ളവർക്ക് കോളേജിൽ നേരിട്ടു വന്ന് അഡ്മിഷൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9447776741.