അരുവിത്തുറ : വിദ്യാർഥികളെ റെഗുലർ ഡിഗ്രിയോടൊപ്പം പ്രൊഫഷണൽ കരിയറിലേക്ക് നയിക്കുന്നതിനുള്ള ബികോമിനൊപ്പം ഇന്റഗ്രേറ്റഡ് സി എം എ ഇന്ത്യ കോച്ചിംഗ് പരിശീലനത്തിനായി ഉള്ള പദ്ധതിക്ക് സെൻറ് ജോർജ് കോളേജ് അരുവിത്തുറയും ഐ സി എ എം എസ്സ് അക്കാഡമിയും ധാരണപത്രം ഒപ്പുവച്ചു .
കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജോസഫ് ഐ സി എ എം എസ്സ് അക്കാഡമി ഡയറക്ടർമാരായ സിൻസ് ജോസിനും അജേഷ് ഈ എസിനും ധാരണപത്രം കൈമാറി കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്,
കൊമേഴ്സ് വിഭാഗം മേധാവി പി സി അനീഷ് , നാക്ക് കോഡിനേറ്റർ ഡോ.മിഥുൻ ജോൺ ,ഐ ക്യാംസ് അക്കാഡമി പ്രോഗ്രാം കോഡിനേറ്റർ നിതിൻ കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു