പാലാ: പാലാ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ വരുന്ന ഏപ്രിൽ ആദ്യവാരം മുതൽ സൗജന്യ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകൾ ആരംഭിക്കുന്നതായി മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അറിയിച്ചു.
8-ാം ക്ലാസ് മുതൽ പ്ലസ് ടു ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് ചേരാവുന്നതാണ് (പാലാ മുനിസിപ്പാലിറ്റിക്ക് പുറത്തുള്ളവർക്കും പങ്കെടുക്കാം).
അദ്ധ്യാപന മേഖലയിൽ ദീർഘകാല പരിചയമുള്ള ഒരു മുൻ കോളേജ് അദ്ധ്യാപകൻ ക്ലാസ്സുകൾ നയിക്കുന്നു. വിശദ വിവരങ്ങൾക്ക്: 9072846350 (സെബാസ്റ്റ്യൻ സാർ) സ്ഥലം:പാലാ. തീയതി: 27/03/2025.