Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് കോഴിക്കോട് സ്വദേശികളായ സഹാന ( 25), അനന്ദു ( 21) എന്നിവർക്കു പരുക്കേറ്റു. ഇന്നു പുലർച്ചെ മരങ്ങാട്ടുപള്ളി ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

മൂന്നം​ഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വൈക്കം ചെമ്മണ്ണാറിൽ വച്ച് തെരുവ്‌നായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ചെമ്മണ്ണാർ സ്വദേശി അഖിൽ സാബുവിനു (25 ) പരുക്കേറ്റു. അർധരാത്രിയിലിയാരിന്നു അപകടം.

വെമ്പള്ളി ഭാ​ഗത്ത് വച്ച് ബൈക്കും പിക് അപ്പും കൂട്ടിയിടിച്ചു തൃശൂർ സ്വദേശി നിതിൻ ബാബുവിന്( 30) പരുക്കേറ്റു.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *