പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ 8 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ കുടുംബാംഗങ്ങൾ ശ്യാം മോഹൻ ( 41 ) തുഷാര കല ( 39 ) സ്വാതിക് (9) എതിർ കാറിലുണ്ടായിരുന്ന ഇടമറ്റം സ്വദേശികളായ അൻസൽന ( 56 ) ആഷിക് ( 29 ) ജഗദിഷ് മേഘ ( 4 ) മെസ്ബിൻ ( ഒരു വയസ് ) മുണ്ടക്കയം സ്വദേശി അൻസാബത്ത് (17) എന്നിവർക്കാണ് പരുക്കേറ്റത് . വൈകിട്ട് 4.30 യോടെ കുമ്പാനി ഭാഗത്ത് വച്ചായിരുന്നു അപകടം.




