Crime

എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യയെ കേസിൽ പ്രതിചേര്‍ക്കാനാണ് പൊലീസിന്‍റെ തീരുമാനം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടുപോകാൻ പൊലീസ് തീരുമാനിച്ചത്. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരിക്കും ദിവ്യയെ പ്രതി ചേര്‍ക്കുക. പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ദിവ്യക്കെതിരെ കേസെടുക്കുക. അഴിമതി ആരോപണ പിന്നാലെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ Read More…

Ramapuram

മാക്സ്പെക്ട്ര നാളെ

പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സര പരിപാടി ‘മാക്സ്പെക്ട്ര 18 .10 2024, രാവിലെ 10 :00 ന് കോളേജിൽ നടക്കും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സ്‌കിൽ & മാനേജ്മെന്റ് നൈപുണ്യം കണ്ടെത്തുന്നതിനും പങ്കുവെക്കുന്നതിനുമുള്ള അവസരം ഒരുക്കുകയാണ് മാക്സ്പെക്ട്രയിലൂടെ. ടെക്നോവ, ബയോക്വെസ്റ്, സ്പെല്ലാതോൺ, കോർപ്പറേറ്റ് കോൺക്വെസ്റ്, കണ്ടന്റ് എഴുത്ത്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ എന്നീ മത്സരങ്ങളാണ് നടത്തുന്നത്. ഫൈവ്സ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ 8 :30 ന് റിപ്പോർട്ട് Read More…

Poonjar

പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പും,ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി

പൂഞ്ഞാർ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന രക്തദാന ക്യാമ്പുകൾ പ്രശംസനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അഭിപ്രായപ്പെട്ടു. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറവും ലയൺസ് ക്ലബ്ബുമായും സഹകരിച്ചാണ് പൂഞ്ഞാർ എസ് Read More…

Aruvithura

അടിസ്ഥാന ശാസ്ത്ര പഠനം അവസരങ്ങളിലേക്കുള്ള പാലം: പ്രഫ. പി.ആർ. ബിജു

അരുവിത്തുറ :അടിസ്ഥാന ശാസ്ത്ര പഠനമേഖലകളിൽ കുട്ടികളുടെ എണ്ണം കുറയുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിസിറ്റി കോളേജ് ഡവലപ്പ്മെൻ്റ് കൗൺസിൽ ഡയറക്ടറും സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ളൈസ് ഫിസിക്സ് അധ്യാപകനുമായ പ്രഫസർ പി ആർ ബിജു പറഞ്ഞു. ഇപ്പോഴുള്ള കുട്ടികൾക്ക് മതിയായ അവസരങ്ങൾ ശാസ്ത്ര ഗവേഷണ മേഖലകളിൽ ലഭ്യമാണന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങളിലേക്കുള്ള ഒരു പാലമാണ് അടിസഥാനശാസ്ത്ര പഠനം. ഫിസിക്സ് അസോസിയേഷൻ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ശാസ്ത്ര ഗവേഷണ മേഖലകളിലെ മുന്നേറ്റങ്ങളാണ് സാങ്കേതിക വിദ്യയിലെ Read More…

Poonjar

പൂഞ്ഞാർ ജി വി രാജ കുടുംബരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ലാബ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ: പൂഞ്ഞാർ ജി വി രാജ കുടുംബരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ലാബ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ഹെൽത്ത്‌ ഗ്രാൻഡ് 6ലക്ഷം രൂപ ചിലവഴിച്ചാണ് ലാബിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ അധ്യക്ഷനായി , ജില്ലാ പഞ്ചായത്ത്‌ അംഗം. പി ആർ അനുപമ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് ജോസ് കാര്യപുരയിടം, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു അശോകൻ, രഞ്ജിത് മാളിയേക്കൽ, ബിന്ദു Read More…

Aruvithura

അരുവിത്തുറ കോളജിൽ അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം

അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ “അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം” സംഘടിപ്പിച്ചു. പാറയിൽ ഫുഡ് പ്രൊഡക്ട്സ് കോർപ്പറേറ്റ് ജനറൽ മാനേജരും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ കുര്യാച്ചൻ വി പി ഉദ്ഘാടനം ചെയ്ത യോഗത്തിൽ, കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ടു, ഡിപ്പാർട്ട്മെൻ്റ് മേധാവി മിനി മൈക്കിൾ, ഫുഡ് സയൻസ് അസോസിയേഷൻ പ്രസിഡൻ്റ് അമരീഷ് സോമൻ എന്നിവർ സംസാരിച്ചു. ഭക്ഷ്യദിനത്തോട് Read More…

Kottayam

കോട്ടയം മെഡിക്കൽ കോളജിന് സമീപം അടിപ്പാത നാളെ തുറക്കും

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർമിച്ച ജില്ലയിലെ ആദ്യത്തെ അടിപ്പാത നാളെ നാടിനു സമർപ്പിക്കും. രാവിലെ 10നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും. ആശുപത്രിയിൽ എത്തുന്നവർക്ക് റോഡ് കടക്കാൻ സുരക്ഷിതമാർഗം എന്ന നിലയിലാണ് ഭൂഗർഭപാത. മന്ത്രി വി.എൻ.വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ എന്നിവരാണ് ആശയത്തിനു പിന്നിൽ. അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശന കവാടത്തിനരികെയുള്ള ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്നാണ് പാത തുടങ്ങുന്നത്. Read More…

General

സ്കിൽ ഡെവലപ്മെൻറ് സെൻറർ മുരിക്കുവയലിൽ

മുരിക്കും വയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ആലോചന യോഗത്തിൽ ബഹു.പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പങ്കെടുത്ത് സംസാരിച്ചു. കേരളത്തിൽ 210 സ്കിൽ സെൻ്ററുകളാണ് ആരംഭിക്കുന്നത് ഗ്രാഫിക് ഡിസൈൻർ ആനിമേറ്റർ കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.സ്കിൽ ഡെവലപ്മെൻറ് പ്രവർത്തനങ്ങൾക്ക് ബഹു. എം എൽ എ എല്ലാവിധ പിന്തുണയും നൽകി. യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ കെ റ്റി സനിൽ,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിത രതീഷ്,ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ Read More…

Poonjar

കേരളത്തിലെ ഒരു കർഷകന്റെയും കൃഷിഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കുവാൻ കേരള കോൺഗ്രസ് (എം) അനുവദിക്കില്ല : ജോസ് കെ മാണി

പൂഞ്ഞാർ: കേരളത്തിലെ ഒരു കർഷകന്റെയും കൃഷി ഭൂമി ഇ.എസ്.ഐ മേഖലയായി പ്രഖ്യാപിക്കുവാൻ കേരള കോൺഗ്രസ് (എം) അനുവദിക്കുകയില്ലന്ന് എന്ന് ജോസ് കെ മാണി എംപി പറഞ്ഞു. പൂഞ്ഞാർ, കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, മേലുകാവ് വില്ലേജുകൾ ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരളാ കോൺഗ്രസ്‌ (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗവും സായാഹ്ന ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് Read More…

General

വന്യമൃഗങ്ങളെ സംരക്ഷിക്കും, മൃഗങ്ങളിൽ നിന്ന് മനുഷ്യരെയും സംരക്ഷിക്കും : മന്ത്രി എ. കെ. ശശീന്ദ്രൻ

കോരുത്തോട് : മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യം അതീവ ഗൗരവത്തോടെയാണ് വനം വകുപ്പ് കാണുന്നതെന്നും, മൃഗങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള വനംവകുപ്പ് അതേസമയം വന്യജീവി ആക്രമണങ്ങളിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വനമേഖലയും ജനവാസ മേഖലയുമായി തിരിച്ച് സമ്പൂർണ സുരക്ഷിതത്വ ക്രമീകരണം ഒരുക്കുന്ന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം കോരുത്തോട്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആനക്കിടങ്ങ്, ഹാങ്ങിങ് ഫെൻസിംഗ് എന്നിവ ക്രമീകരിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ 30 കിലോമീറ്ററോളം വരുന്ന വനാതിർത്തി Read More…