Blog Top News

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം

റിപ്പൺ പരപ്പൻപാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂർ പോത്തുകല്ലിൽ എത്തിച്ചത്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘം ഉൾക്കാട്ടിലെത്തി. ഗുരുതര പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതശരീരം ദുഷ്കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂർ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ചു. ശേഷം അവിടെ നിന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ചെങ്കുത്തായ Read More…

Top News

തപാല്‍ വോട്ട്; കോട്ടയം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടേയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടേയും നോഡല്‍ ഓഫീസര്‍മാരുടേയും യോഗം ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 85 വയസു പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വച്ച് വോട്ട് ചെയ്യുന്നതിനും തപാല്‍ വോട്ടിനുമുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി Read More…

Top News

അസന്നിഹിത വോട്ടര്‍മാരുടെ 12 ഡി അപേക്ഷ ഏപ്രില്‍ ഒന്നിനകം നല്‍കണം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവര്‍) വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പൂരിപ്പിച്ച 12 ഡി അപേക്ഷകള്‍ ഏപ്രില്‍ ഒന്നിനകം തിരികെ നല്‍കണമെന്ന് നിര്‍ദേശം. അസന്നിഹിത (അബ്‌സെന്റീ) വോട്ടര്‍മാരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതിനു പിന്നാലെ ആരംഭിച്ചിരുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ ബി.എല്‍.ഒമാര്‍ തന്നെ ശേഖരിച്ച് ബന്ധപ്പെട്ട ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ)ക്ക് ഏപ്രില്‍ ഒന്നിനകം നല്‍കേണ്ടതാണ്. Read More…

Top News

മെഡിക്കൽ കോളജിന് മുന്നിൽ ഗതാഗത നിയന്ത്രണം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് മുൻവശത്ത് ഭൂഗർഭ പാതയുടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ രണ്ടുമുതൽ ആർപ്പൂക്കര അമ്മഞ്ചേരി റോഡിൽ മെഡിക്കൽ കോളേജിന് മുൻഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂർത്തിയാകുന്നതുവരെ പൂർണമായി നിരോധിച്ചിരിക്കുന്നു. ഇതുവഴി പോകേണ്ട പൊതു യാത്രാവാഹനങ്ങൾ ആംബുലൻസ് എന്നിവ ആർപ്പൂക്കര ബസ് സ്റ്റാൻഡിന്റെ ഉള്ളിൽ കൂടിയും മറ്റു ചെറുവാഹനങ്ങൾ കുടമാളൂർ മാന്നാനം റോഡ് വഴിയും പോകേണ്ടതാണ്.

Top News

ഈസ്റ്റര്‍ ദിനത്തില്‍ ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പന: മലയാളി കുടിച്ചു തീര്‍ത്തത് 87 കോടിയുടെ മദ്യം; ഏറ്റവും മുന്നില്‍ ചാലക്കുടി

തിരുവനന്തപുരം: ഈസ്റ്ററിന് തലേന്ന് റെക്കോര്‍ഡ് വില്‍പന രേഖപ്പെടുത്തി കേരള ബെവ്‌കോ. ഈസ്റ്ററിന് തലേ ദിവസം മാത്രം 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. 65.95 ലക്ഷം രൂപയുടെ മദ്യവില്‍പന നടത്തിയ ചാലക്കുടി ബെവ്‌കോയാണ് വില്‍പനയില്‍ മുന്നില്‍. നെടുമ്പാശേരി ബെവ്‌കോയില്‍ 59.12 ലക്ഷവും ഇരിങ്ങാലക്കുട ബെവ്‌കോയില്‍ 58.28 ലക്ഷവുമാണ് വില്‍പന. തിരുവമ്പാടിയില്‍ 57.30 ലക്ഷവും, കോതമംഗലം ബെവ്‌കോയില്‍ 56.68 ലക്ഷവും വില്‍പന നടന്നുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിവാക്കുന്നു. 2023ലെ ഈസ്റ്റര്‍ ദിനത്തിലെ Read More…

Top News

കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ കടകളില്‍ തീപിടുത്തം; ഒരു കട പൂര്‍ണമായും കത്തിനശിച്ചു, തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ കടകളില്‍ തീപിടുത്തം. ഒരു കട പൂര്‍ണമായും കത്തിനശിച്ചു. ചെരുപ്പ് കടയാണ് കത്തിനശിച്ചത്. കോട്ടയത്ത് നിന്നും അഗ്നിശമന സേനയെത്തി തീയണയ്ക്കാന്‍ ശ്രമം തുരടുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ നല്‍കുന്ന കടകളിലാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. അപകട കാരണം വ്യക്തമായിട്ടില്ല. ഗാന്ധിനഗര്‍ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

Politics

കോട്ടയത്തെ ഏറ്റവും വലിയ വികസിത ജില്ലയായി മാറ്റുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കോട്ടയം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പാലായില്‍ വെച്ച് നടന്ന പാലാ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബദലായി രൂപീകരിക്കപ്പെട്ട കേരള കോണ്‍ഗ്രസ്സ് ഇന്ന് പാര്‍ട്ടിയുടെ ജന്മദൗത്യം പോലും മറന്ന് ഇടത് വലത് പക്ഷങ്ങളോട് തന്നെ സന്ധി ചേരുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കവേ കുമ്മനം Read More…

Kottayam

വൈക്കത്തിൻ്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി യു ഡി എഫ് സ്ഥാനാർഥി; പര്യടനം കൂടുതൽ ആവേശത്തിലേക്ക്

കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഉദയനാപുരം ഖാദി യൂണിറ്റിൽ എത്തിയ സ്ഥാനാർഥി തൊഴിലാളികളുമായി സൗഹൃദ സംഭാഷണം നടത്തി.തുടർന്ന് മോനാട്ടുമനയിലെത്തിയ സ്ഥാനാർഥിയെ ശബരിമല മുൻ മേൽശാന്തി കൃഷ്ണൻ നമ്പൂതിരി സ്വീകരിച്ചു. അസീസി അസംപ്ഷൻ കോൺവെൻറ്, വല്ലകം സെൻറ് മേരീസ് പള്ളി, കക്കാ വ്യവസായ സഹകരണ സംഘം പള്ളിപ്രത്തുശേരി എന്നിവിടങ്ങൾ സന്ദർശിച്ചു. ഉദയനാപുരം കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന വൈക്കം ദേവരാജൻ , മുതിർന്ന കേരള Read More…

Pala

57കാരന്റെ മൂക്കില്‍ നിന്നു ജീവിയെ പുറത്തെടുത്തു

പാലാ: 57കാരന്റെ മൂക്കില്‍ നിന്നു അട്ടപോലെ (ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളില്‍ കൂടി വെള്ളം വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു മറ്റൊരു ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളില്‍ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഫിസിഷ്യന്‍ ഡോ. Read More…

Blog Erattupetta Obituary

എം.കെ. അഷറഫ് അന്തരിച്ചു

ഈരാറ്റുപേട്ട. നടയ്ക്കൽ മറ്റകൊമ്പനാൽ എം കെ അഷ്‌റഫ്‌ (71) അന്തരിച്ചു. കബറക്കം നടത്തി. ഭാര്യ ഫാത്തിമ അഷറഫ് നടയ്ക്കൽ ചെമ്പരപ്പള്ളി കുടുംബാംഗം. പരേതൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മാനേജർ പ്രൊഫ.എം കെ. ഫരീദിൻ്റെ സഹോദരനാണ്. മക്കൾ. യാസിർ, റിയാസ്, റമീസ്മരുമക്കൾ. സെൽമ, അൻസ ബ, ഷാഹിന .