General

കടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി സംയുക്ത സമിതിയുടെ 8-മത് വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗം

കടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി സംയുക്ത സമിതിയുടെ 8-മത് വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗം BVS സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പട്ടികജാതി ഉദ്യോഗാർത്ഥികളുടെ പിഎസ്സി നിയമനം സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നടത്താക്കണം, ജാതി സെൻസസ്,നടപ്പാക്കുകയും എസ് സി വിദ്യാർഥികളുടെ ഈ ഗ്രാൻഡ് യഥാസമയം നൽകുന്നതിന് സർക്കാർതലത്തിൽ നടപടിയെടുക്കണമെന്നന്നും ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ശ്രീ, രാജീവ് നെല്ലിക്കുന്നേൽ, കടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി സംയുക്ത സമിതിയുടെ എട്ടാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊല്ലപ്പള്ളി Read More…

General

ഉപജില്ലാ ശാസ്ത്ര രംഗം ശില്പശാല നടത്തി

തൊടുപുഴ : ഉപജില്ലാ ശാസ്ത്ര രംഗം ശില്പശാല സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ഹെഡ്മാസ്റ്റർ ബിജോയി മാത്യു അധ്യക്ഷത വഹിച്ചു. എ.ഇ. ഒ . ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൺവീനർ റിനോജ് ജോൺ , ഷൈനി തോമസ് , അൽഫോൻസ വർഗീസ് എന്നിവർ പ്രസംഗിച്ചു. റിസോഴ്സ് പേഴ്സൺ മാരായ പി.ജി.മോഹനൻ , റോയ്.ജെ. കല്ലറങ്ങാട്ട് , എൻ. ആർ. ജയശ്രീ , നിസ മുഹമ്മദ് എന്നിവർ ക്ലാസുകൾ നയിച്ചു. ശില്പശാലയിലെ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ Read More…

Blog

വൃക്ക സംബന്ധമായ അസുഖം ബാധിച്ച വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു

പാലാ : പാലാ നഗരസഭ 2 -ആം വാർഡ് നെല്ലിത്താനം കോളനി പ്രദേശത്ത് താമസിക്കുന്ന നെല്ലിക്കൽ സന്തോഷ് – ജ്യോതി ദമ്പതികളുടെ മകൾ (17 വയസ്) അലീന സന്തോഷ് വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ്.പാലാ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ +1 വിദ്യാർത്ഥിനിയാണ്. ആഴ്ചയിൽ 3 തവണ ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുന്നു. കിഡ്നി മാറ്റിവയ്ക്കലല്ലാതെ മറ്റ് പോംവഴി ഇല്ലെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.ആയതിനു 25 ലക്ഷത്തോളം രൂപ ചെലവ് പ്രതീഷിക്കുന്നു. കൂടാതെ തുടർ ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടതുണ്ട്. Read More…

Accident

കെഎസ്ആർടിസി ബസ് പിന്നിലോട്ട് ഉരുണ്ട് ഓട്ടോയിൽ ഇടിച്ചു

ഈരാറ്റുപേട്ട : കെ എസ് ആർടിസി ബസ് പിന്നിലോട്ട് ഉരുണ്ട് ഓട്ടോയിൽ ഇടിച്ചു. ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ ഇന്ന് വൈകിട്ട് ആറു മണിക്കായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശി കെ സുനീർ അത്ഭുതകരമായി രക്ഷപെട്ടു. യാത്രകരെ ഇറക്കിയതിന് ശേഷം ബസ് മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ബ്രേക്ക് നഷ്ടപെട്ട ബസ് പിന്നോട്ട് ഉരുണ്ട് ഓട്ടോ സ്റ്റാൻഡിനു സമീപത്തുള്ള മരത്തിൽ ഇടിച്ചതിന് ശേഷം ഓട്ടോയിൽ ഇടിക്കുകയയിരുന്നു. ഈരാറ്റുപേട്ട അഗ്നിശമന സേനയെത്തിയാണ് രണ്ടായി തകർന്ന ഓട്ടോ റോഡിൽ നിന്നും Read More…

General

75 ആം റിപ്പബ്ലിക് ദിനത്തിൽ സുനീഷിന് സ്വപ്ന സാക്ഷാത്കാരം

എലിക്കുളം: പഞ്ചായത്തിന്റെ സ്വന്തം ഗാനമേള ട്രൂപ്പായ മാജിക് വോയ്സിലെ മുഖ്യ ഗായകനും ഭിന്നശേഷിക്കാരനുമായ സുനീഷ് ജോസഫിന് 75 ആം റിപ്പബ്ലിക് ദിനം മറക്കാനാവില്ല. പരസഹായമില്ലാതെ സഞ്ചരിക്കാൻ സ്വന്തമായി ഒരു വാഹനമായി. ജീവിതത്തിലെ ദുരിതവഴികളിലൂടെ സഞ്ചരിച്ച് കുരുവിക്കൂട് കവലയിൽ സ്വന്തമായി കോമൺ സർവ്വീസ് സെന്റർ നടത്തി വന്നിരുന്ന സുനീഷിന്റെ സ്വപ്നമായിരുന്നു. സ്വന്തമായി സഞ്ചരിക്കുക എന്നത്. പഞ്ചായത്തംഗമായ മാത്യൂസ് പെരുമനങ്ങാടിനോട് തന്റെ ഈ ആഗ്രഹം അറിയിച്ചു. മാത്യൂസ് ആ സ്വപ്നം സഫലമാക്കാമെന്ന് ഉറപ്പും നല്കി.മാത്യൂസിന്റെ വിദേശ മലയാളികളായ സുഹൃത്തുക്കളെ ഇക്കാര്യം Read More…

Melukavu

മേലുകാവ് പഞ്ചായത്ത് എ ൽ. പി സ്കൂൾ ഇനി മുതൽ “ഹരിത വിദ്യാലയം

മേലുകാവ്: സംസ്ഥാന സർക്കാരിൻ്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ഏകോപനത്തിൽ ഹരിത വിദ്യാലയം പദ്ധതി മാതൃകാപരമായി നടപ്പാക്കിയ കോട്ടയം മേലുകാവ് ഗ്രാമപഞ്ചായത്തിലെ മേലുകാവ് പഞ്ചായത്ത് എൽ പി സ്കൂൾ കോണിപ്പാടിന് ഹരിത വിദ്യാലയം പുരസ്കാരം ലഭിച്ചു. പഞ്ചായത്ത് എൽപിഎസ് കോണിപ്പാടിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി ശ്രീകല R നിന്നും ഹെഡ്മിസ്ട്രസ് അനീസാ.എം, PTA പ്രസിഡൻ്റ് ജോമി ജോസ് എന്നിവർ ചേർന്ന് അനുമോദന പത്രം ഏറ്റുവാങ്ങി. ഹരിത Read More…

General

പാതാമ്പുഴ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഒൻപതാമത് പ്രതിഷ്ഠാദിന വാർഷികം 2024 ജനുവരി 29, 30 തീയതികളിൽ

പാതാമ്പുഴ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഒൻപതാമത് പ്രതിഷ്ഠാദിന വാർഷികം 2024 ജനുവരി 29, 30 തീയതികളിൽ. വിശേഷാൽ പൂജകൾ, ക്ഷേത്രാചാരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവയോടു കൂടി വിപുലമായി അഘോഷിക്കുകയാണ്. പാതാമ്പുഴ എസ് എൻ ഡി പി ശാഖായോഗം പോഷക സംഘടനകളായ വനിതാ സംഘം , യൂത്ത് മൂവ്മെന്റ്,സൈബർ സേന, മൈക്രോ ഫിനാൻസ്, കുടുംബയൂണിറ്റുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉൽസവചടങ്ങുകളും മറ്റ് കലാപരിപാടികളും നടത്തപ്പെടുന്നു. കാര്യപരിപാടികൾ: 29-01-2024 തിങ്കൾ ഒന്നാം ദിവസം :രാവിലെ 6 മണിക്ക് Read More…

Obituary

ചുമപ്പുങ്കൽ അന്നക്കുട്ടി ജോസഫ് നിര്യാതയായി

ഭരണങ്ങാനം : ചുമപ്പുങ്കൽ അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. ചുമപ്പുങ്കൽ അന്നക്കുട്ടി ജോസഫ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. കിഴപറയാർ പെരുവാച്ചിറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സി.വി.ജോസഫ്. മക്കൾ: ജോഷി, റോസ്മോൾ, മറിയമ്മ, ജോമോൻ (ചുമപ്പുങ്കൽ റബേഴ്സ് ഇടമറ്റം), ഹെലൻ സോണിയ, അലക്സ് (വിശ്വാസ് ആയുർവേദിക് മെഡിക്കൽസ് തൊടുപുഴ, ജീവനം പാലാ). മരുമക്കൾ: റോസമ്മ പേരേക്കാട്ട് പനമുക്കിൽ (ഭരണങ്ങാനം), ജോയി പുറപ്പന്താനം (തീക്കോയി), ബൈജു പ്രക്കാട്ട് Read More…

Uzhavoor

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്ത്രീ ശാക്തീകരണ പ്രോഗ്രാമായ ത്രിൽസ് 24 നോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് കോട്ടയം ജില്ല നേതൃത്വം നൽകിയ ക്യാൻസർ പരിശോധനാ ക്യാമ്പ് നടത്തി

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്ത്രീ ശാക്തീകരണ പ്രോഗ്രാമായ ത്രിൽസ് 24 നോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് കോട്ടയം ജില്ല നേതൃത്വം നൽകിയ ക്യാൻസർ പരിശോധനാ ക്യാമ്പ് നടത്തി. ക്യാമ്പിനു മുന്നോടിയായി ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീയുടെ നേതൃത്വത്തിൽ സൂമ്പാഡാൻസ് സംഘടിപ്പിച്ചു. ക്യാമ്പ് സോഷ്യൽ എനേബള്ർ നിഷാ ജോസ് Kമാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PC കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. Read More…

Moonnilavu

മൂന്നിലവ് സഹകരണ ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തു

മൂന്നിലവ് :25 വർഷമായി കോൺഗ്രസ്‌ ഭരിച്ചിരുന്ന മൂന്നിലവ് സഹകരണ ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് 11 ൽ 8 സീറ്റ് ലഭിച്ചു. എൽഡിഎഫ് ജസ്റ്റിൻ ജോസഫ് (റോണി ), ടൈറ്റസ് ജേക്കബ്, ഡാരിസ് സെബാസ്റ്റ്യൻ, എം ആർ സതീഷ്, എ വി ശാമുവേൽ, ടി എൻ ശോഭന, ഷീല സതീഷ്കുമാർ, ജോയി ജോസഫ് എന്നിവരാണ് വിജയിച്ചത്. തുടർന്ന് നടന്ന വിജയ ആഹ്ലാദ പ്രകടനം മൂന്നിലവ് ടൗണിൽ അവസാനിച്ചു. എൽഡിഎഫ് നേതാക്കളായ Read More…