Accident

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കുടക്കച്ചിറ: പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരണമടഞ്ഞു. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ലിജു ബിജു (10)വാണ് അപകടത്തിൽ പെട്ടത്.

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടഞ്ഞിരുന്നു. വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനാണ്. അടുത്ത ദിവസം ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. മാതാവ് ലിസി കാപ്പുംതല, സഹോദരി ലിബി(വിദ്യാർത്ഥിനി).

Leave a Reply

Your email address will not be published. Required fields are marked *