ഈരാറ്റുപേട്ട: കൊടും ക്രിമിനലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഈരാറ്റുപേട്ട സ്വദേശിയെ ജില്ലയില്‍ നിന്നും നാടുകടത്തി പോലീസ്. ഈരാറ്റുപേട്ട നടയ്ക്കല്‍ എംഇഎസ് ജംഗ്ഷന്‍ ഭാഗം വഞ്ചാങ്കല്‍ ആസിഫ് യൂസഫ് എന്നയാളെയാണ് കാപ്പാ നിയമപ്രകാരം നാടുകടത്തിയത്.
കഴിഞ്ഞ കുറെ നാളുകളായി പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളില്‍ അടിപിടി, കവര്‍ച്ച, മോഷണം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നു പോലീസ് അറിയിച്ചു. ഒന്‍പത് മാസത്തേക്ക് ആണ് നടപടി.