തിടനാട് പഞ്ചായത്ത് പരിധിയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന തെളിയാത്ത ഹൈമാസ്റ്റ്, മിനിമാസ്റ്റ്, സോളാർ ലാമ്പുകൾ പ്രവർത്തനക്ഷമമാ കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി.
വിവിധ ഫണ്ടുകളിൽ നിന്നായി നിരവധി ലാമ്പുകൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ പലതും പ്രവർത്തനരഹിതവുമാണ്. ഇത്തരം ലാമ്പുകൾ പ്രവർത്തന യോഗ്യമാക്കാതത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുള്ള വീഴ്ചയാണെന്നും,ഇവ പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടി പഞ്ചായത്ത് ഉടൻ സ്വികരിക്കണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കിണറ്റുകര പ്രസ്ഥാപിച്ചു.